Monday, December 02, 2013

Moving to Wordpress

I believe that the Free Software movement has changed the way in which people think and do things. Examples are of course, the large set of powerful and  freely available softwares and the most widely used encyclopedia, Wikipedia.

I believe that both these are signs of a dramatic change that is happening now in human society. Perhaps, even one decade ago, people used to say that no one will do anything unleas he or she stands to "benefit" from it, where "benefit" normally meant direct financial benefit. No one can say that today. Because the cost of building in the traditional manner all the Free Software available today would easily come to several billion or trillion dollars. Yet, people just built them and gave them away free of cost. Add to that the cost of building an encyclopedia like Wikipedia, with a million articles in English and many more in another 250-odd languages. All that together could possibly compare with the entire production of a large developed region like Europe or the US! And, Free Hardware (or Open Source Hardware as it is commonly called) is making a huge impact on industry. Wikipedia says that "Open Cores", which makes available designs for integrated circuits created by several contributers is used by most of the industry today. And we have very successful examples of open hardware like Phoenix, Reprap, etc. becoming very popular. In the circumstances, who can say that such open hardware will not become the norm in the future, like publicly built Wikipedia has run the established Britannica out of business?

I am, therefore, moving to a community organised email server at autistici.org and to community-supported wordpress for my blog. Hence, I request my loyal readers to go hereafter to swatantryam.wordpress.com to read my posts on freedom in future.

Sunday, April 14, 2013

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 മെന്ററിങ് ഓര്‍ഗനൈസേഷന്‍,/bold>

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെട്ടു.


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഗൂഗിള്‍ നടത്തിവരാറുള്ള'ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 'പദ്ധതിയുടെ2013വര്‍ഷത്തിലെ മെന്ററിങ്ങ് ഓര്‍ഗനൈസേഷനുകളിലൊന്നായി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെ തെരഞ്ഞെടുത്തു.ഇതു രണ്ടാംതവണയാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡില്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനാവുന്നത്.


മെന്ററിങ്ങ് ഓര്‍ഗനൈസേഷനുകളുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുമാസം വിവിധ ഓപ്പണ്‍ സോഴ്സ് പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നു.വിജയകരമായി പ്രൊജക്റ്റ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ 5000ഡോളര്‍(272000രൂപ)സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്.അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന ഈ പദ്ധതിയില്‍ ഈ‌ വര്‍ഷം ആകെ 177ഓര്‍ഗനൈസേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനു പുറമേ വിക്കിമീഡിയ ഫൗണ്ടേഷന്‍,ഡെബിയന്‍ ഗ്നു പ്രൊജക്റ്റ് തുടങ്ങിയവയും ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ മലയാളഭാഷയിലുള്ള പുരോഗതിക്കും പ്രാദേശികവത്കരണത്തിനും ഏകീകരണത്തിനും പ്രചരണത്തിനുമായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്. "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"എന്നതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം.ഒക്ടോബർ2002മുതൽ സ്വ.മ.ക സജീവമാണ്.കമ്പ്യൂട്ടിംഗിന്റെ വിവിധതലങ്ങളിലും (ഫോണ്ടുകൾ,നിവേശകരീതികൾ,തിരുത്തലുകൾ,തർജ്ജമ,എഴുത്ത്-സംസാരംയന്ത്രങ്ങൾ,നിഘണ്ടുക്കൾ,അക്ഷരപരിശോധനാഉപകരണങ്ങൾ മുതലായവ)വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മലയാളഭാഷയിലുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ശ്രദ്ധിക്കുന്നു.മലയാളംഫോണ്ടുകളുടെയും നിരവധി പ്രശസ്ത ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടേയും പിന്നണിയില്‍ സ്വ.മ.ക യാണ്.പ്രശസ്തമായ പല സ്വതന്ത്രസോഫ്റ്റ്‌വെയർ പണിയിടങ്ങളുടേയും മറ്റു ഉപകരണങ്ങളുടേയും തർജ്ജമകളും സ്വ.മ.കയാണ് മേല്‍നോട്ടംവഹിക്കുന്നത്.


ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമായി 'മലയാളം സ്പെല്‍ചെക്കര്‍ വിപുലീകരിക്കല്‍', 'മലയാളഗ്രന്ഥവിവരം എന്ന സ്വതന്ത്രമലയാളപുസ്തകവിവരശേഖരം നവീകരിക്കല്‍', 'ഭാരതീയഭാഷാകമ്പ്യൂട്ടിങ്ങ് പദ്ധതിയായ ശില്പയില്‍ ഒട്ടനവധി ആശയങ്ങള്‍',നിരവധി സ്വതന്ത്രസോഫ്റ്റ്‌വെയറുകളിലെ മലയാളം ചിത്രീകരണപ്പിഴവുകള്‍ പരിഹരിക്കല്‍ തുടങ്ങി ഭാഷാസമൂഹത്തിന് പ്രയോജനപ്രദമായ ഒരുകൂട്ടം ആശയങ്ങളാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് മുന്നോട്ട് വെച്ചിരിക്കുന്നത്.ഇതിനു പുറമേ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളും പദ്ധതികളും നിര്‍ദ്ദേശിക്കുവാന്‍ അവസരം ലഭിക്കുന്നതാണ്. http://www.google-melange.com/gsoc/org/google/gsoc2013/smc എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണു്.

Sunday, April 07, 2013

US Court says buyers do not own digital stuff they pay for

"The Right to Read" is a short story by Richard Stallman, the founder of the Free Software Foundation, which was first published in 1997 in Communications of the ACM.

The story is about a university student who can’t afford her reading license. She is unable to access the knowledge required to pass the class, and so, a fellow student comes to her rescue by breaking the law in the most unimaginable, horrific way imaginable: He lets her use his password to access the knowledge. This way, she will be able to read.

In 1997, Dr. Stallman predicted that if things continue, the copyright industry will push for a criminalization of the sharing of passwords, and succeed. Now, has unfortunately been proven correct. The US state of Tennessee just made the sharing of passwords a criminal act, at — predictably — the request of the copyright industry.(Read the story here). It is a cautionary tale set in the year 2047, when DRM-like technologies are employed to restrict the readership of books: when the sharing of books and written material is a crime punishable by imprisonment. We didn't have to wait so long for the story to start becoming reality!

In 2005, the Princeton University bookstore (not affiliated with the university itself) announced that they planned to offer DRM controlled e-book format textbooks, restricting reading of said books to the computer that downloaded them, and expiring after 12 months. This is virtually identical to what Richard Stallman theorized in the story.

And now, a court has ruled in favour of such things by affirming that buyers don't own digital stuff, they are only permitted to use them. "When will this stop? How many politicians need to lose their jobs before this madness ends?" asks Rick Falkvinge here:

The Americans are expected to do such mad things especially since it is a country ruled by the multinational corporations (democracy of the companies, by the companies and for the companies?). But we should be constantly vigilant and never permit anything like that in India. Let us at least try to remain "sane" as long as we can and remember that these systems are supposed to be for the people (us) and not the other way around (people exist so that corporations can grow)

Saturday, February 16, 2013

തെറ്റിദ്ധാരണ പരത്തുന്നു പത്രം

ഈയിടെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണു് ഇതു്: http://www.mathrubhumi.com/ernakulam/news/2042507-local_news-Ernakulam-%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D.html നോക്കൂ. വാര്‍ത്തയില്‍ പറയുന്നു സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ആധാര്‍ രജീസ്റ്റ്രേഷന്‍ നടത്തിയതുകൊണ്ടു് അക്ഷരത്തെറ്റുകള്‍ വരികയും ജനങ്ങള്‍ വലയുകയും ചെയ്യുന്നു എന്നു്. ഇത്തരം കാര്യങ്ങളെപ്പറ്റി അറിയാവുന്നവര്‍ക്കു് നല്ലവണ്ണം നിശ്ചയമുള്ള കാര്യമാണു് യൂണിക്കോഡ് മലയാളം ആദ്യമായി ലഭ്യമാക്കിയതു് ഗ്നു ലിനക്സിലാണെന്നും കേരളത്തിലെ എല്ലാ സ്ക്കൂളുകളിലെയും കുട്ടികളും അതുപയോഗിച്ചു് മലയാളത്തില്‍ എഴുതുകയും പഠിക്കുകയും ചെയ്തതാണെന്നും. എന്തിനു്, മൈക്രോസോഫ്റ്റിനെ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമുപയോഗിച്ചു് സ്ക്കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കിയതിനു് കേരളം അന്താരാഷ്ട്ര പ്രശസ്തി നേടിയതുമാണു്. ഇതൊന്നും മാതൃഭൂമി അറിഞ്ഞില്ല എന്നു തോന്നുന്നു. അവര്‍ ്ക്കാലത്തെല്ലാം മൈക്രോസോഫ്റ്റിന്റെ നാട്ടിലായിരുന്നോ എന്തോ. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊ അദ്ധ്യാപകര്‍ക്കൊ തെറ്റുകൂടാതെ ഉപയോഗിക്കാന്‍ കഴിഞ്ഞ സോഫ്റ്റ്‌വെയര്‍ ആധാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചപ്പോള്‍ എങ്ങനെ പിശകായിപ്പോയി എന്നുപോലും മാതൃഭൂമി ആലോചിച്ചില്ല എന്നു തോന്നുന്നു. മാതൃഭൂമിയുടെ വെബ്സൈറ്റില്‍ വാര്‍ത്തയില്‍ ഒരു കമന്റ് എഴുതാന്‍ പോലും സൌകര്യമില്ലാത്തതിലാല്‍ എനിക്കു പറയാനുള്ളതു് എന്റെ ബ്ലോഗില്‍ എഴുതുന്നു:

മാതൃഭൂമി പോലെ പാരമ്പര്യമുള്ള ഒരു പത്രം ഇത്ര വലിയ മണ്ടത്തരം എഴുതുന്നതു് വലിയ കഷ്ടമാണു്. ഏതോ വിവരമില്ലാത്ത "സാങ്കേതിക വിദഗ്ദ്ധന്‍" പറഞ്ഞതാവാം ലേഖകന്‍ എഴുതിവിട്ടതു്. എങ്കിലും അതു് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ലേഖകനുണ്ടായിരുന്നില്ലേ? കേരളത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറായ ഗ്നു ലിനക്സ് നടപ്പാക്കി ബഹുരാഷ്ട്രകുത്തകകളില്‍നിന്നു് സ്വാതന്ത്ര്യം നേടിയതു് രാഷ്ട്രാന്തരീയ പ്രശസ്തി നേടിയതാണു്. ഭാരതീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയായിരുന്ന മാതൃഭൂമി ഇതൊന്നും അറിയാത്തതല്ലല്ലൊ? വിന്‍ഡോസില്‍ മലയാളം ലഭ്യമാകുന്നതിനു് മുമ്പുതന്നെ ഗ്നു ലിനക്സില്‍ മലയാളം യൂണിക്കോഡ് ലഭ്യമായതാണു് എന്നുമാത്രമല്ല, ഇന്നു് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാനുള്ള പല ടൂളുകളും നിര്‍മ്മിച്ചതു് ഇവിടത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരാണുതാനും. ഇതെല്ലാം മനസിലാക്കിക്കൊണ്ടു് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടതു് എന്തുകൊണ്ടാണെന്നു് മനസിലാകുന്നില്ല. അതോ ഇനി മേക്രോസോഫ്റ്റിനെ ഇവിടെ വീണ്ടും കുടിയിരുത്തുന്നതിനു് മാതൃഭൂമി കരാറെടുത്തിട്ടുണ്ടോ? എന്തായാലും വിശ്വസിക്കാനാവുന്നില്ല.

Saturday, August 18, 2012

സ്വതന്ത്ര ഇന്റര്‍നെറ്റിലേക്കു്

(തേജസ് പത്രത്തിനുവേണ്ടി രചിച്ചു് 2011 ജൂലൈ 19നു് അയച്ചതു്)

സ്വതന്ത്രമായി ആശയങ്ങള്‍  വിനിമയം ചെയ്യാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടു്. ചര്‍ച്ചാസംഘങ്ങള്‍  (discussion groups), ബ്ലോഗുകള്‍ തുടങ്ങി നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന സൌകര്യങ്ങള്‍  പണം കൊടുക്കാതെതന്നെ ഇപ്പോള്‍  ഇന്റര്‍നെറ്റില്‍  ലഭ്യമാണു്. പത്രമാസികകള്‍, റേഡിയൊ, ടെലിവിഷന്‍  തുടങ്ങിയവയില്‍നിന്നു് വ്യത്യസ്തമായി ഇന്റര്‍നെറ്റിലൂടെ സ്വന്തം ആശയങ്ങള്‍  പ്രകാശിപ്പിക്കുന്നതിനു് ആരുടെയും അനുമതി ആവശ്യമില്ല. പുസ്തകങ്ങള്‍  പ്രകാശിപ്പിക്കുന്നതിനു പോലും ഇപ്പാള്‍ ഇന്റര്‍നെറ്റില്‍  സൌകര്യമുണ്ടു്. എന്നാല്‍  ഇന്റര്‍നെറ്റ് എന്ന ഈ പ്രതിഭാസം തികച്ചും സ്വതന്ത്രമാണോ? അല്ല എന്നതാണു് സത്യം. ഇന്റര്‍നെറ്റിനു് ആവശ്യമായ വിവരവിനിമയ ഘടകങ്ങള്‍  വലിയ കമ്പനികളാണു് സ്ഥാപിച്ചിരിക്കുന്നതു്. വെബ് സൈറ്റിനുള്ള വിലാസങ്ങള്‍  നല്‍കുന്നതും മറ്റു പല കാര്യങ്ങളും നിയന്ത്രിക്കുന്നതും കമ്പനികളാണു്. കേന്ദ്രീകൃതമായ ഈ സംവിധാനത്തെ സ്വാധീനിക്കാന്‍  സര്‍ക്കാരുകള്‍ക്കു് എളുപ്പത്തിലാവും. അതുകൊണ്ടു് സര്‍ക്കാരുകള്‍ക്കു് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍  ഇന്റര്‍നെറ്റില്‍  അധികകാലം നിലനില്‍ക്കില്ല. ഉദാഹരണമായി, സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികള്‍  തടയുന്നതു കാരണം ചൈനയിലുള്ളവര്‍ക്കു് അനേകം വെബ് സൈറ്റുകള്‍  കാണാനാവില്ല. വ്യക്തിസ്വാതന്ത്ര്യത്തിനു് അങ്ങേയറ്റത്തെ പ്രാധാന്യം കല്പിക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കന്‍  സര്‍ക്കാര്‍  പോലും ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍  പരമാവധി ശ്രമിക്കുന്നുണ്ടു്. തികച്ചും സ്വതന്ത്രമായ ഒരു ആശയവിനിമയ  സംവിധാനം ഉണ്ടാകണമെങ്കില്‍  കമ്പനികളുടെയും സര്‍ക്കാരുകളുടെയും നിയന്ത്രണത്തില്‍നിന്നു് വിമുക്തമാകണം എന്നു് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിട്ടു് കുറച്ചു കാലമായി. ബദലായി ചില സംവിധാനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഇപ്പോഴിതാ യുദ്ധത്തിന്റെ പിടിയിലകപ്പെട്ട അഫ്ഘാനിസ്ഥാനില്‍  ചിലര്‍  സ്വതന്ത്രമായ ഒരു കമ്പ്യൂട്ടര്‍  ശൃംഘല ഒരുക്കിയിരിക്കുന്നു. അതെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനു മുമ്പു് ഇന്റര്‍നെറ്റ് എങ്ങിനെ ഉണ്ടായി, അതു് എങ്ങനെ നടക്കുന്നു തുടങ്ങിയ കാര്യങ്ങള്‍  പരിശോധിക്കാം.

ലോസ് ആഞ്ചലസിലെയും കാലിഫോര്‍ണിയയിലെയും ഓരോ കമ്പ്യൂട്ടറുകള്‍  ബന്ധിപ്പിച്ചുകൊണ്ടു് 1969ലാണു് ഇന്റര്‍നെറ്റിന്റെ തുടക്കം എന്നു പറയാം. അമേരിക്കന്‍  പ്രതിരോധവകുപ്പിനുവേണ്ടിയുള്ള ഗവേഷണങ്ങളുടെ ഭാഗമായിരുന്നു കമ്പ്യൂട്ടറുകള്‍ തമ്മില്‍  ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പരീക്ഷണം. സര്‍വ്വകലാശാലകള്‍ക്കുള്ള ഒരു ശൃംഘല നിര്‍മ്മിക്കാന്‍ 1985ല്‍  അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൌണ്ടേഷന്‍ (National Science Foundation) മുന്‍കൈ എടുത്തു. ഇതിനു മുമ്പുതന്നെ 1983ല്‍  അമേരിക്കയിലെ ആദ്യത്തെ ഇമെയില്‍  സേവനം ആരംഭിച്ചിരുന്നു. എംസിഐ എന്ന കമ്പനിയാണു് ഇതു് തുടങ്ങിയതു്. ദേശീയ ശാസ്ത്ര ഫൌണ്ടേഷന്റെ ശൃംഘലയെ ഈ ഇമെയില്‍  സംവിധാനവുമായി ബന്ധിപ്പിക്കാന്‍  1988ല്‍  അനുമതി ലഭിച്ചു. 1989ല്‍  അതു് നടപ്പിലായി. തുടര്‍ന്നു് മറ്റു് ഇമെയില്‍  സേവനദാതാക്കളുമായും ബന്ധം സ്ഥാപിച്ചു. അക്കാലത്തുതന്നെ കച്ചവടാടിസ്ഥാനത്തില്‍  ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനികളും നിലവില്‍വന്നു. മറ്റു കമ്പ്യൂട്ടര്‍  ശൃംഘലകളും മേല്പറഞ്ഞ ശൃംഘലയുമായി ബന്ധിപ്പിച്ചു തുടങ്ങി.

1989ല്‍  ടിം ബെര്‍നേഴ്സ് ലീ (Tim Berners Lee) എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍  വികസിപ്പിച്ച വേള്‍ഡ് വൈഡ് വെബ് (world wide web, www) എന്ന സങ്കേതത്തിനു് 1990കളില്‍  നല്ല പ്രചാരം ലഭിച്ചു. ഇതിനു പിന്നില്‍  പരമാണുകേന്ദ്ര ഗവേഷണത്തിനുള്ള യൂറോപ്യന്‍  സ്ഥാപന (European Organization for Nuclear Research, CERN)ത്തിന്റെ വലിയൊരു പങ്കുണ്ടായിരുന്നു. ഇന്നു് ഇന്റര്‍നെറ്റില്‍  ലഭ്യമായ എല്ലാ സേവനങ്ങളിലും വച്ചു് ഏറ്റവുമധികം ഉപയോഗിക്കുന്നതു് വേള്‍ഡ് വൈഡ് വെബ്ബാണു്. മാത്രമല്ല, ഇന്റര്‍നെറ്റിനു് ഇത്രയധികം ജനപ്രീതി ലഭിക്കാനുള്ള കാരണവും വെബ്‌സൈറ്റുകള്‍  സാധ്യമാക്കുന്ന ഈ സങ്കേതം തന്നെയാണു്.

ഇനി എങ്ങനെയാണു് ഇന്റര്‍നെറ്റു് നിയന്ത്രിതമാകുന്നതു് എന്നു പരിശോധിക്കാം. ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഓരോ കമ്പ്യൂട്ടറിനും ഒരു വിലാസം ആവശ്യമാണു്. ഇതിനു് ഐ.പി. വിലാസം എന്നു പറയുന്നു. ഇതു് നാലു് സംഖ്യകളുടെ ഒരു കൂട്ടമാണു്. ഈ സംഖ്യകള്‍  ഓരോ കുത്തുകൊണ്ടു് വേര്‍തിരിച്ചിരിക്കുന്നു. ഉദാഹരണമായി ഒരു കമ്പ്യൂട്ടറിന്റെ വിലാസം 74.125.236.50 എന്നാകാം. ഈ വിലാസം ലഭിച്ചാല്‍  ആ കമ്പ്യൂട്ടറുമായി   ഇന്റര്‍നെറ്റുവഴി മറ്റൊരു കമ്പ്യൂട്ടറിനു് ബന്ധപ്പെടാം. എന്നാല്‍  നമുക്കാവശ്യമുള്ള വിലാസങ്ങള്‍  ഈ രൂപത്തില്‍  ഓര്‍മ്മിച്ചുവയ്ക്കാന്‍  ബുദ്ധിമുട്ടാണല്ലോ. അതു് സൌകര്യപ്പെടുത്താനാണു് വെബ് സൈറ്റുകള്‍ക്കു് പേരുകള്‍  നല്‍കിയിരിക്കുന്നതു്. പേരുകള്‍  ഓര്‍മ്മിച്ചുവയ്ക്കാന്‍  നമുക്കു് ബുദ്ധിമുട്ടില്ല. ഉദാഹരണമായി \engmal{google.com} എന്നു് ഓര്‍മ്മിച്ചുവയ്ക്കാന്‍  വലിയ പ്രയാസമില്ല. പക്ഷെ ഈ പേരുകള്‍  ഉപയോഗക്കാന്‍  കമ്പ്യൂട്ടറുകള്‍ക്കു് പ്രയാസമാണു്. അവയ്ക്കു് സംഖ്യകള്‍  തന്നെയാണു് സൌകര്യം. അതുകൊണ്ടു് പേരുകളില്‍നിന്നു് സംഖ്യാരൂപത്തിലുള്ള വിലാസങ്ങളിലേക്കും മറിച്ചും ``തര്‍ജമ'' ചെയ്യാനുള്ള സംവിധാനം വേണം. ഇതു് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍  ഇന്റര്‍നെറ്റില്‍  ലഭ്യമാണു്. അവയുടെ സേവനമുപയോഗിച്ചാണു് വെബ് സൈറ്റുകളുമായി നമ്മുടെ കമ്പ്യൂട്ടര്‍  ബന്ധപ്പെടുന്നതു്.

ഇനി പേരുകള്‍  നല്‍കുന്നതിനും വിലാസങ്ങള്‍  നല്‍കുന്നതിനും എല്ലാം കേന്ദ്രീകൃത സംഘടനകള്‍  ആവശ്യമാണല്ലോ. എങ്കിലല്ലേ ഒരേ പേരിലോ ഒരേ വിലാസത്തിലോ ഒന്നിലധികം കമ്പ്യൂട്ടര്‍  ഇല്ല എന്നു് ഉറപ്പു വരുത്താനാകൂ. അതുകൊണ്ടു് വിലാസങ്ങള്‍  നല്‍കാന്‍  ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പര്‍  അതോറിറ്റി  (Internet Assigned Number Authority, IANA) എന്നൊരു സംഘടനയുണ്ടു്. അതുപോലെ പേരുകള്‍  നല്‍കുന്നതിനു് Internet Corporation for Assigned Names and Numbers, ICANN എന്നൊരു സംഘടനയുമുണ്ടു്. ഇത്രയും നല്ലതുതന്നെ. പക്ഷെ കേന്ദ്രീകൃതമായതിന്റെ പ്രശ്നങ്ങള്‍  ഈ സംഘടനകള്‍ക്കുണ്ടു്. ചില സര്‍ക്കാരുകള്‍ക്കെങ്കിലും ഈ സംഘടനകളെക്കൊണ്ടു് ചില കാര്യങ്ങള്‍  ചെയ്യിക്കാനാകും. ഉദാഹരണമായി ഒരു പ്രബലരാഷ്ട്രത്തിലെ സര്‍ക്കാരിനു് ഒരു നിശ്ചിത വെബ് സൈറ്റില്‍  ലഭ്യമായ വിവരങ്ങള്‍  തങ്ങള്‍ക്കു് ദോഷം ചെയ്യും എന്നു് തോന്നിയാല്‍  ആ സൈറ്റിന്റെ പേരോ വിലാസമോ ഇല്ലാതാക്കാന്‍  കഴിയും.

ഇന്റര്‍നെറ്റ് സേവനദാതാക്കളാണു് ഈ ശൃംഘലയിലെ മറ്റൊരു ബലഹീന കണ്ണി. അതതു് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ക്കു് ഈ സേവനദാതാക്കളെ വരുതിക്കു് നിര്‍ത്താന്‍  യാതൊരു പ്രയാസവുമില്ല. അങ്ങനെയാണല്ലോ ചൈനയിലും മറ്റും സാധാരണ ജനങ്ങള്‍ക്കു് പല വെബ് സൈറ്റുകളും ലഭ്യമല്ലാതായതു്. നമ്മള്‍  വികേന്ദ്രീകൃതവും സ്വതന്ത്രവും എന്നെല്ലാം കരുതുന്നെങ്കിലും ഇന്റര്‍നെറ്റും ജനങ്ങളുടെ അധീനതയിലല്ല എന്നതു തന്നെയാണു് സത്യം.

ഈ സാഹചര്യത്തിലാണു് അഫ്ഘാനിസ്ഥാനില്‍  ജനങ്ങളുടേതായ കമ്പ്യൂട്ടര്‍  ശൃംഘല ഉണ്ടാക്കിയിരിക്കുന്നതു്. ഭൂപ്രകൃതികൊണ്ടും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍  കൊണ്ടും സാധാരണ ഇന്റര്‍നെറ്റ് സംവിധാനം ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യം അവിടെയുണ്ടു് എന്നോര്‍മ്മിക്കണം. ആ സാഹചര്യത്തിലാണു് കടകളില്‍നിന്നു് വാങ്ങാവുന്ന ചില ഇലക്‌ട്രാണിക് ഘടകങ്ങളും മറ്റു വസ്തുക്കളും ഉപയോഗിച്ചു് ഒരു വയര്‍ലെസ് ശൃംഘല നിര്‍മ്മിക്കാന്‍  ജലാലാബാദിലെ ചിലര്‍  ഇറങ്ങിത്തിരിച്ചതു്. ഇതിനു് താല്പര്യമെടുത്തവരുടെ വ്യക്തിപരമായ സമ്പാദ്യങ്ങളും അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൌണ്ടേഷന്റെ ധനസഹായവും ചേര്‍ത്തു് ഇക്കൂട്ടര്‍  ജലാലാബാദ് നഗര നിവാസികള്‍ക്കായി ഒരു കമ്പ്യൂട്ടര്‍  ശൃംഘല നിര്‍മ്മിച്ചുകഴിഞ്ഞു. രാജ്യം മൂഴുവനുമൊ വലിയൊരു പ്രദേശത്തൊ ഉപയോഗിക്കാവുന്ന ശൃംഘലയല്ല ഇതു്. ഈ ശൃംഘലയലെ രണ്ടു കമ്പ്യൂട്ടറുകള്‍  തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം ഏതാണ്ടു് ആറു കിലോമീറ്റര്‍  മാത്രമാണു്. പക്ഷെ ജനങ്ങള്‍  തങ്ങള്‍ക്കുവേണ്ടി സര്‍വ്വസാധാരണമായി ലഭിക്കുന്ന ഘടകങ്ങള്‍  ചേര്‍ത്തു് നിര്‍മ്മിച്ചതാണു് എന്ന പ്രത്യേകത ഇതിനുണ്ടു്. മാത്രമല്ല ഇതിന്റെ രൂപകല്പനയും മറ്റും തുറന്നതാണുതാനും. അതുകൊണ്ടു് ഇതു് എല്ലാ അര്‍ത്ഥത്തിലും തികച്ചും സ്വതന്ത്രമാണു്.

അമേരിക്കയിലെ മാസച്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍  വികസിപ്പിച്ചെടുത്ത ഫാബ്‌ലാബ് (FabLab -- Fabrication Laboratory) എന്ന ആശയത്തില്‍നിന്നാണു് ഇതിന്റെ തുടക്കം. അഫ്ഘാനിസ്ഥാനിലെ ഫാബ്‌ലാബാണു് ഫാബ്‌ഫൈ (FabFi) എന്ന ഈ വയര്‍ലെസ് സംവിധാനത്തിനു് രൂപകല്പന നല്‍കിയതു്. അഫ്‌ഗാനിസ്ഥാനില്‍  വിജയകരമായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച സംവിധാനം കെനിയയിലും ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയിരിക്കുകയാണു്.

ഇന്റര്‍നെറ്റ് നിഷ്പക്ഷമായിരിക്കണം എന്നൊരു നിയമം നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഈയിടെ പാസാക്കി. എന്നാല്‍  അമേരിക്ക ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍  അതിനു് തയാറാകുന്നില്ല. ജനങ്ങള്‍ക്കു് അവരുടേതായ ഒരു ശൃംഘല ഇപ്പോള്‍ നിര്‍മ്മിക്കാമെന്നിരിക്കെ സര്‍ക്കാരുകള്‍  കനിയാനായി എന്തിനു് കാത്തിരിക്കണം എന്നാണു് ചിലര്‍  ചോദിക്കുന്നതു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

സിനിമ ഇന്റര്‍നെറ്റിലൂടെ

സിനിമയും സംഗീതവും മറ്റും ഇന്റര്‍നെറ്റിലൂടെയോ അല്ലാതെയോ പകര്‍ത്തുന്നതു് ഇതൊക്കെ നിര്‍മ്മിക്കുന്നവരെ വല്ലാതെ ബാധിക്കും എന്നും അവരുടെ നിലനില്പിനുതന്നെ ഭീഷണിയാണെന്നും ഒക്കെയാണു് നമ്മോടു് സാംസ്ക്കാരിക വ്യവസായികള്‍  പറയുന്നതു്. അതിന്റെ  തുടര്‍ച്ചയായാണു് അമേരിക്കയിലാണെങ്കിലും കേരളത്തിലാണെങ്കിലും സംഗീതവും സിനിമയും മറ്റും ഡൌണ്‍ലോഡ് ചെയ്യുന്നതിനും "വ്യാജ" സിഡികള്‍  ഉപയോഗിക്കുന്നതിനും എതിരായി ടെലിവിഷനിലും പത്രങ്ങളിലും സിനിമ സിഡികളില്‍പ്പോലും പരസ്യങ്ങള്‍  വരുന്നതും  ഇടയ്ക്കിടയ്ക്കു്  പോലീസിന്റെ  സഹായത്തോടെ കടകളില്‍   റെയ്ഡുകള്‍  നടത്തുന്നതും. ഇതു് ശരിയല്ല എന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍  പ്രവര്‍ത്തകര്‍  കുറച്ചുകാലമായി പറയുന്നുണ്ടു്. തങ്ങളുടെ സംഗീതം ഇന്റര്‍നെറ്റിലൂടെ പരസ്പരം പകര്‍ന്നുകൊടുക്കുന്നതു് തങ്ങള്‍ക്കു് നഷ്ടമുണ്ടാക്കുന്നില്ല എന്നും തങ്ങളുടെ ജനപ്രിയത വര്‍ദ്ധിക്കാന്‍  സഹായിക്കുന്നതിലൂടെ തങ്ങള്‍ക്കു് കൂടുതല്‍  കച്ചേരികള്‍  ലഭിക്കാന്‍  ഉപകരിക്കുകയേയുള്ളൂ എന്നും പാശ്ചാത്യരാജ്യങ്ങളിലെ ചില സംഗിതജ്ഞര്‍  പറഞ്ഞിട്ടുണ്ടെങ്കിലും  സിനിമകളും സംഗീതവും സിഡികള്‍  വഴിയോ അല്ലാതെയോ കൈമാറുന്നതു് തെറ്റാണു് എന്നുതന്നെയാണു് ഇപ്പോഴും പലരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതു്. അങ്ങനെയിരിക്കെയാണു്   ആസ്ട്രേലിയയിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവു് തന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനു് റിലീസ് ചെയ്യുന്നതിനോടൊപ്പംതന്നെ ഡൌണ്‍ലോഡ് ചെയ്യാനായി ഇന്റര്‍നെറ്റില്‍  ഇടാനും തീരുമാനിച്ചതു്. ഒരു പ്രശസ്ത ബ്രിട്ടിഷ് സംഗീതഗ്രൂപ്പു് തങ്ങളുടെ പുതിയ ആല്‍ബം  ഇഷ്ടമുള്ള വില നല്‍കിയോ വില നല്‍കാതെതന്നെയോ ഡൌണ്‍ലോഡ് ചെയ്യാന്‍  ഇന്റര്‍നെറ്റിലിട്ടുകൊണ്ടു് പുറത്തിറക്കിയിട്ടു് അധികകാലമായിട്ടില്ല. ഇത്തരം സാംസ്ക്കാരിക സൃഷ്ടികള്‍  വിതരണം ചെയ്യുന്ന പുതിയ രീതിയുടെ തുടക്കമാകാം ഇതു്.

ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതു് വളരെയധികം ചെലവുള്ള കാര്യമാണു്. അതിനായി ചെലവുചെയ്ത പണവും കുറച്ചെങ്കിലും ലാഭവും തിരികെ കിട്ടുക എന്നതു് പണം മുടക്കുന്നവരുടെ ന്യായമായ ആഗ്രഹമാണു്. അങ്ങനെ പണം മുടക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രം വെറുതെ കാണണം എന്നു പറയുന്നതു് അന്യായമല്ലേ എന്നു ചന്തിക്കുന്നതു് സ്വാഭാവികം മാത്രമാണു്. എന്നാല്‍  പലപ്പോഴും നമ്മള്‍  വിസ്മരിക്കുന്ന ചില സത്യങ്ങളുണ്ടു്.  വെറുതെ കാണണം എന്നു് ആഗ്രഹമുള്ളതുകൊണ്ടല്ല പലരും കമ്പ്യൂട്ടറിലോ ടെലിവിഷനുമായി ഘടിപ്പിച്ചിരിക്കുന്ന പ്ലെയറിലോ  സിഡിയിട്ടു് ചലച്ചിത്രം കാണാന്‍  താല്പര്യപ്പെടുന്നതു്. നല്ല സിനിമ  ആസ്വദിക്കണമെങ്കില്‍  തിയേറ്ററില്‍  ഇരുന്നു് കാണുക തന്നെ വേണം എന്നു് ആസ്വാദകര്‍  സമ്മതിക്കും. അതുകൊണ്ടു് തിയേറ്ററില്‍  പോയി ടിക്കറ്റെടുത്തു് കാണാനുള്ള അസൌകര്യമൊ അതിനുണ്ടാകുന്ന ചെലവൊ ഒക്കെയാണു് സിഡി എടുത്തു് കാണാന്‍  പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതുകൊണ്ടു് സിഡിയിട്ടു് സിനിമ കാണുന്നവര്‍  പലരും തിയേറ്ററില്‍  പോയി കാണാന്‍  ഇടയില്ലാത്തവരായിരിക്കാനാണു് സാദ്ധ്യത.

മാത്രമല്ല, പുതിയ സാങ്കേതികവിദ്യകള്‍  ഉണ്ടായിവരുന്നതു് ഇത്തരം സാംസ്ക്കാരിക സൃഷ്ടികള്‍  കൂടുതല്‍  ആള്‍ക്കാരുടെ അടുത്തെത്തിക്കാനും കൂടുതല്‍  സൌകര്യത്തോടെ ആസ്വദിക്കാനും ഉള്ള മാര്‍ഗങ്ങള്‍  സൃഷ്ടിക്കുന്നു എന്നതു് നാം ഓര്‍ക്കേണ്ടതുണ്ടു്. സാങ്കേതികവിദ്യ  മാറുന്നതനുസരിച്ചു് നമ്മള്‍  ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ രീതി മാറുന്നുണ്ടു്, മാറണം, എന്ന കാര്യം വിസ്മരിച്ചുകൂട. ഉദാഹരണമായി, ബോര്‍ഡുകളും ബാനറുകളും മറ്റും ബ്രഷും പെയിന്റുമുപയോഗിച്ചു് കൈകൊണ്ടു് എഴുതിയിരുന്ന കാലം വളരെയൊന്നും പണ്ടല്ല. കമ്പ്യൂട്ടര്‍  സാങ്കേതികവിദ്യ വന്നതോടെ ആ തൊഴില്‍  ചെയ്തിരുന്നവര്‍ക്കെല്ലാം തൊഴില്‍  നഷ്ടമായി. അതുപോലെ തന്നെയായി അച്ചുകള്‍  നിരത്തി കമ്പോസിംഗ് ചെയ്തിരുന്നവരുടെയും ഗതിയും. അതുകൊണ്ടു് പുതിയ സാങ്കേതികവിദ്യകള്‍  ഉണ്ടാവണ്ട എന്നു് ആരും പറയാറില്ല.  വീട്ടിലിരുന്നു് കമ്പ്യൂട്ടറിലോ ടിവിയിലോ സിനിമ കാണാനുള്ള സൌകര്യമാണു് ഇപ്പോള്‍  ലഭ്യമായിട്ടുള്ളതു്. എന്നാല്‍  നല്ല സിനിമ കാണാന്‍  ഇന്നും ചലച്ചിത്രാസ്വാദകര്‍  തിയേറ്ററുകളില്‍  തന്നെ പോകും. അതുകൊണ്ടാണല്ലോ കമ്പ്യൂട്ടറും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പേ എത്തിയ പാശ്ചാത്യ നാടുകളില്‍‌പ്പോലും ഇപ്പോഴും സിനിമ വ്യവസായം നിലനില്‍ക്കുന്നതു്.

ആളുകള്‍  ഇന്റര്‍നെറ്റിലൂടെ ഡിജിറ്റല്‍  രൂപത്തില്‍   സിനിമ കൈമാറുന്നതു് വ്യവസായത്തിനു് വലിയ നഷ്ടമുണ്ടാക്കുന്നു എന്നു് അമേരിക്കയിലെ ചലച്ചിത്ര വ്യവസായികളും പരാതിപ്പെടുന്നുണ്ടു്. എന്നാല്‍  അതു് കൂടുതല്‍പേരെ തിയേറ്ററുകളിലേക്കു് കൊണ്ടുവരാന്‍  സഹായിക്കുന്നുണ്ടു് എന്നും ഒരഭിപ്രായമുണ്ടു്. ഉദാഹരണമായി, 2004ല്‍  ഹാര്‍വാര്‍ഡ് ബിസിനസ് സ്ക്കൂളിലെ ഫെലിക്സ് ഓബര്‍ഹോള്‍സര്‍-ഗീയും (Felix Oberholzer-Gee)  ഉത്തരകരോളിന സര്‍വ്വകലാശാലയിലെ കോള്‍മാന്‍  സ്ട്രംപ്‌ഫും (Koleman Strump)  നടത്തിയ ഒരു പഠനത്തില്‍  കണ്ടതു്  സംഗീതം ഇന്റര്‍നെറ്റില്‍നിന്നു് ഡൌണ്‍ലോഡ് ചെയ്യുന്നതു്  സംഗീത സിഡികളുടെ വില്പനയില്‍  കുറവുവരുത്താന്‍  കാരണമായിട്ടില്ല എന്നാണു്.  2006ല്‍  നടത്തിയ മറ്റൊരു പഠനത്തിന്റെ  ഫലമായി മൈക്കല്‍  സ്മിത്തും രാഹുല്‍  തലാങ്ങും കണ്ടെത്തിയതു് ഇന്റര്‍നെറ്റ് സൌകര്യം വികസിച്ചതനുസരിച്ചു് സിനിമ ഡിവിഡികളുടെ വില്പന വര്‍ദ്ധിക്കുകയാണു് കുറയുകയല്ല ചെയ്തിട്ടുള്ളതു് എന്നാണു്.  2000-03 കാലഘട്ടത്തിലെ ഡിവിഡി വില്പനയുടെ വിവരങ്ങളാണു് അവര്‍  ഈ പഠനത്തിനായി ഉപയോഗിച്ചതു്. സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍  കൂടുതല്‍  പേരുടെ അടുത്തെത്തിക്കാനാണു് ഇന്റര്‍നെറ്റ് സഹായിച്ചതു് എന്നാണിതു് സൂചിപ്പിക്കുന്നതു്. കൂടുതല്‍  ഗാനമേളകളും അങ്ങനെ കൂടുതല്‍ വരുമാനവും  ലഭിക്കാന്‍  നല്ലതു് സ്വതന്ത്രമായി സംഗീതം ഡൌണ്‍ലോഡ് ചെയ്യാന്‍  അനുവദിക്കുന്നതാണു് എന്നു് ജാനിസ് അയന്‍  (Janis Ian)  എന്ന ഗ്രാമ്മി അവാര്‍ഡ് ജേതാവായ അമേരിക്കന്‍  പാട്ടുകാരി ഇന്റര്‍നെറ്റില്‍  എഴുതിയിരിക്കുന്നു (http://news.cnet.com/2010-1071-944488.html).   ഇതെല്ലാം സൂചിപ്പിക്കുന്നതു് സംഗീതവും ചലച്ചിത്രവും മറ്റും ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതും ``വ്യാജ'' സിഡിയും ഒന്നും ഈ വ്യവസായങ്ങള്‍ക്കു് വലിയ ദോഷം ചെയ്യുന്നില്ല എന്നല്ലേ?

ഇവിടെ റേഡിയോഹെഡ് (Radio Head)  എന്ന ബ്രീട്ടീഷ് സംഗീത ഗ്രൂപ്പിന്റെ കഥ വളരെ പ്രസക്തമാണു്. ഇന്നുള്ള ഏറ്റവും ജനപ്രിയ ഗ്രൂപ്പുകളില്‍  ഒന്നാണവര്‍. 1985ല്‍  രൂപമെടുത്ത ഈ ഗ്രൂപ്പിന്റെ ആദ്യത്തെ ആറു് ആല്‍ബങ്ങളുടെ രണ്ടര കോടി കോപ്പികള്‍  2007 ആയപ്പോഴേക്കു് വിറ്റുകഴിഞ്ഞിരുന്നു. റെക്കാര്‍ഡിങ്ങ് കമ്പനികളുമായുണ്ടായിരുന്ന കരാറുകള്‍  തീര്‍ന്ന സാഹചര്യത്തില്‍  അവര്‍  തങ്ങളുടെ ഏഴാമത്തെ ആല്‍ബം ഇന്റര്‍നെറ്റില്‍  ഡൌണ്‍ലോഡ് ചെയ്യാന്‍  ഇട്ടു. അതിന്റെ വിലയായി അവര്‍  കൊടുത്തിരുന്നതു് ``നിങ്ങള്‍ക്കിഷ്ടമുള്ള തുക'' എന്നായിരുന്നു. ഒരു പൈസയും കൊടുക്കാതെ വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാമായിരുന്നു. അതില്‍നിന്നു് അവര്‍ക്കു് ധാരാളം പണം ലഭിച്ചു. എന്നിട്ടും ഏതാനും മാസങ്ങള്‍  കഴിഞ്ഞു് അവര്‍  ഇതേ ആല്‍ബം സിഡിയായി പുറത്തിറക്കിയപ്പോള്‍  വില്പനയുടെ കാര്യത്തില്‍  ഇംഗ്ലണ്ടിലും അമേരിക്കയിലും അതു് ഏറ്റവും മുന്നിലെത്തി! ഇന്റര്‍നെറ്റുവഴി ലഭ്യമാക്കിയതുകൊണ്ടു് സിഡിയുടെ വില്പന കുറയില്ല എന്നതിനു് ഇനിയെന്തു തെളിവു് വേണം?

ഈ സാഹചര്യത്തിലാണു് ദി ടണല്‍  (The Tunnel)  എന്ന ആസ്‌ട്രേലിയന്‍  ചിത്രം  മെയ് 18നു് റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഒരു അമേരിക്കന്‍  കമ്പനിയുമായി ചേര്‍ന്നു് ബിറ്റ് ടോറന്റ് എന്ന സോഫ്റ്റ്‌വെയറുപയോഗിച്ചു് ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയതു്. ഇതു് ചിത്രത്തിനു് നല്ല പ്രചാരം നല്‍കാന്‍ സഹായിക്കും എന്ന വിശ്വാസത്തിലാണു് അവര്‍  ഇങ്ങനെ ചെയ്തതു്. ചിത്രം ഇപ്പോള്‍  അവരുടെ  http://www.thetunnelmovie.net/  എന്ന വെബ് സൈറ്റില്‍നിന്നു് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണു്. ചെലവുകുറച്ചു് നിര്‍മ്മിച്ച ഈ ചിത്രത്തിനു വേണ്ടി ഇന്റര്‍നെറ്റുവഴി തന്നെയാണു് അവര്‍ പണം സ്വരൂപിച്ചതു് എന്നു് അവരുടെ വെബ്‌സൈറ്റില്‍  പറയുന്നു. ഇതിന്റെ സിഡി വിറ്റും തിയേറ്ററുകളില്‍ ഓടിയും ലഭിക്കുന്ന പണമുപയോഗിച്ചു് ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിയടുത്തവര്‍ക്കു് പ്രതിഫലം നല്‍കും എന്നാണു് അവര്‍  അവകാശപ്പെടുന്നതു്. ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യത്തക്ക വിധം ഇന്റര്‍നെറ്റില്‍  ചിത്രം ലഭ്യമാക്കാനായിട്ടാണു് ഇങ്ങനെയെല്ലാം ചെയ്തതു്. ലഭിക്കുന്ന പണം മിച്ചം വന്നാല്‍  അതു് അടുത്ത ചിത്രത്തിന്റെ  പണികള്‍ക്കായി മാറ്റി വയ്ക്കും എന്നവര്‍  പറയുന്നു.

സിനിമ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു പുതിയ രീതി തന്നെയാണു് ഇവിടെ നാം കാണുന്നതു്. വലിയ സംഖ്യകള്‍  ഈടാക്കുന്ന താരങ്ങളെ ഒഴിവാക്കിയും മറ്റു രീതികളില്‍  ചെലവു കുറച്ചും ചിത്രങ്ങള്‍  നിര്‍മ്മിക്കാനാവും. ചലച്ചിത്ര ആസ്വാദകരെ കള്ളന്മാരായി മുദ്ര കുത്താതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകള്‍  വിതരണം ചെയ്യാനുമാവും. സ്വതന്ത്രമായി ഡൌണ്‍ലോഡ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശത്തോടെ ഇന്റര്‍നെറ്റില്‍  ലഭ്യമാക്കിയിട്ടുള്ള പതിനഞ്ചോളം ചിത്രങ്ങളുടെ പേരുകള്‍  വിക്കിപ്പീഡിയയില്‍  കാണാം. ഇതേ ഉദ്ദേശ്യത്തോടെ കേരളത്തില്‍  തുടങ്ങിയിട്ടുള്ള പ്രോജക്‌ടാണു് ചാമ്പ എന്ന പേരില്‍  അറിയപ്പെടുന്നതു്. സാംസ്ക്കാരിക ഉത്പന്നങ്ങളുടെ സൃഷ്ടിയിലും വിതരണത്തിലും പുതിയൊരു രീതി വന്നു തുടങ്ങുകയാണു് എന്ന കാര്യത്തില്‍  സംശയമില്ല. അധികകാലം കഴിയുന്നതിനുമുമ്പു് ഈ മാറ്റം ഇന്ത്യയിലും കേരളത്തിലും എത്തുമെന്നതിനും സംശയമില്ല.

Thursday, July 21, 2011

Free Culture for a Free Society

(This article appeared in Infochange India.)

Introduction

On January 31, 2011, there was an unusual meeting at the National Institute of Technology, Calicut, Kerala. The participants were a few young people, some of them activists of the Free Software movement in Kerala – people who were contributing to Free software or to localising Free software in Malayalam. Some of them were interested in animation and one or two of them had some experience in doing 3D animation. What brought them together was a project that had been launched a few months earlier. The project was to create a 3D animation movie as a community effort using Blender and other pieces of Free Software. Blender is a piece of software for doing 3D modelling, animation and even non-linear editing. A piece of proprietary software to begin with, when the company found the going tough, it was taken over by a group that included its developers and the community of users who liked the software. They released it under the GNU General Public Licence, which made it Free software that anyone could download and use. The Blender Foundation that was created to maintain the software subsequently got animators together to create three short animation films – Elephant's Dream, Big Buck Bunny and Sintel – that are available for anyone to download. While the objective of the Blender Foundation was to demonstrate the capabilities of the software, the objective of the young enthusiasts who got together in Calicut, in Kerala (now known as Kozhikode) was to show that cultural products like films could be created by a community and distributed freely – something that goes directly opposite to the existing paradigm of culture being seen as an industry and a means of making profit. The project is called Chamba following the practice started by the Blender Foundation of calling their free movie projects by the names of fruits, and it was started on the suggestion of a young veteran of Free Software, Praveen, who also gave it its name. Details of the project can be found at http://www.chambaproject.in.

Readers may wonder what the purpose of such an exercise is. Creating a movie involves a lot of effort by a number of people, expertise and investment of money. If the product of all this effort and expenditure is distributed freely, how is the money going to be recouped? With little chance of the money being recouped, who is going to invest in the first place? It is quite understandable if people think this wildly Utopian. But such ideas are signs of changing times rather than just Utopian dreams of ideologically motivated and energetic youth. We are in an age when products that used to be made by companies in pursuit of profit are increasingly being created by large groups of individuals just for the fun of doing it. Free Software and Wikipedia are very good examples.

Free Software

About a quarter of a century back, one man decided that software is like knowledge and therefore it should be Free (as in Freedom). That is, software should be available to the user with the freedom to not only use it as (s)he wants, but also to share it, modify it and redistribute it. So he started writing software to be distributed with these freedoms. He called such software Free Software, emphasising whenever possible that the word Free here referred to freedom and not to price (to avoid the confusion, in French they use the word Libre, and in India we call it Swatantra Software). He also formulated a licence under which such software could be distributed. He called it the General Public Licence. It uses the provisions of the copyright laws to make the software available freely rather than to restrict access. He also started an organisation to popularise his ideas. The project to create Free Software was called GNU (short for GNU's Not Unix). The organisation was called the Free Software Foundation (with headquarters in Boston, USA). The conditions in the licence made the software freely (without payment) available too. Which meant that it was not easy for the producers of Free Software to sell it for a price because anyone could download it from the Internet). Thus was born what Yochai Benkler of New York University School of Law called “called commons-based peer production”.

A lot of people at that time thought that this was a crazy idea. “Who would want to create software and give it away for free?” people thought. But gradually more and more people joined him to create what is today a wonderful array of applications and operating systems that are eating into the market of software built and sold by companies. Such software is becoming widely popular not only on servers and personal computers but also on mobile phones. Today, the fastest growing segment in mobile phones is the one that has the Android operating system, which is a piece of Free Software. Firefox, a web browser that is growing rapidly in popularity because of its features and the security from malware that it provides), is another example of Free Software. Other examples are Open Office, a powerful office suite and Apache, a very popular web server that runs about 65% of web pages. Very popular services on the world wide web, such as Google and Yahoo! run on Free Software. The man who started this revolution is Richard Stallman, the leader of the Free Software movement and the hero of millions of Free Software enthusiasts.

Today there are several companies that do business in Free Software. Some of the big names in the business include Red Hat (which was one of the first in the business), Canonical (that created the very popular Ubuntu version of GNU/Linux), and Mandriva (popular among new users). India has its official version of the operating system that was developed by CDAC and Anna University (called Bharath Operating System Solution, or BOSS) that supports all Indian languages by default, and China has its official version, Yellow Dog. Young Indian engineers and students have made it possible for the GNU/Linux desktop to have all menus and icons in Indian languages. All this is possible because of the freedoms enshrined in the licence. Kerala State uses only Free Software in its schools and its policy mandates Free Software for all public purposes. The state has set up the International Centre for Free and Open Source Software (ICFOSS) in Thiruvananthapuram. The Government of Assam is following suit and some other states like Karnataka and Gujarat are also in the process of moving their schools to Free Software. The Government of India itself is considering recommending Free Software for school education. And India is not alone. Many countries from Brazil to Uruguay and China to Venezuela have policies that favour Free Software. Paraguay is in the process of setting up a centre for Free Software. In the country that created computers and the Internet, the President’s Information Technology Advisory Committee recommended in the year 2000 that the federal government back Free software as a strategic national choice to sustain the U.S. lead in critical software development. But more importantly, the Free Software movement has influenced other areas of human activity also. For instance, Samir Brahmachari, the then director of the Institute of Genomic and Integrative Biology (IGIB), a government research laboratory under the Council for Scientific and Industrial Research (CSIR) , launched the open source drug discovery programme in 2007 to see whether it can do for drug research what the Free Software movement did in the software world. But let us focus on the areas of knowledge and culture.

Wikipedia

It was again Stallman who suggested that there should be a Free encyclopedia that should allow anyone to use or share all its contents. That was how Wikipedia was eventually born. Today, Wikipedia is clearly the largest encyclopedia, with articles in more than 250 languages and growing. In English alone, it has more than 3½ million articles. And all the text in it and all the pictures used in it can be freely taken and used by anyone for any purpose. Currently, all the content of Wikipedia is licensed under the Creative Commons Attribution-ShareAlike 3.0 licence. Which means that all the content can be used for any purpose in its original form or modified to suit any purpose without any special permission from its authors. Thus, for instance, one could make a compilation of Wikipedia articles that are relevant for school students and print and sell copies provided the attribution criteria specified in the licence are met. One could even translate the articles into any language and distribute them as long as the simple guidelines in the licence are followed. One may wonder how reliable the information provided in Wikipedia is. A study conducted by the science journal Nature some time back showed that the errors in Wikipedia are not very much more than those in Encyclopedia Britannica. That should hardly be worrying.

So who contributed all these articles to Wikipedia? They were all written by people like us, people who thought it worthwhile spending some time for common cause. People who didn't think that everything they do should get them money. They were people who found pleasure in contributing to a common cause, and the pleasure was what they got in return. It is unfortunate that a lot of people today think that the only return they can get is in terms of money, and forget that most of us do a lot of things just for the sake of the pleasure it gives us. Think of gardening, or painting or even creative writing (such as poetry or fiction). There are individuals who have very responsible jobs who still enjoy simple things like gardening. Or cooking. Or even driving their own cars! Thus, if a professor of history spends some time writing an article for Wikipedia, he may not only enjoy it, but it could become a resource for his classes that he could tell his students to read. The fact that so many articles got written in so many languages is a strong indication that people do find it interesting and useful to contribute to a community project like Wikipedia. And that too without any expectation of monetary gains or even name and fame! This would have been unimaginable some time back. People have doubted the reliability of the information available in Wikipedia. Not any more. A study by the well-known science journal Nature based on 2,000 articles some time back found that Wikipedia articles had just four errors on the average while the revered Encyclopedia Britannica had three! And recently, a peer-reviewed study by Adam Brown, a political scientist in Brigham Young University, has found that Wikipedia is a reliable place to get political information. And the phenomenon of Wikpedia, its way of functioning, how the communities resolve conflicts and so on have become topics of detailed study in the academic world. Another outstanding example of commons-based peer-production.

Copyright

A natural question would be, “So what about copyright?” Today, copyright is taken as an automatic right that any creator gets almost as a return for his creation. As Lawrence Liang writes, “The greatest success of the concept of copyright has been its successful elevation to the status of myth through the constant rendering of certain familiar figures (the poor struggling author), arguments (people deserve to own the fruit of their labour) and rhetorical data (billions of dollars lost due to piracy).” (http://www.countercurrents.org/hr-suresh010205.htm)

It is interesting to see how the copyright law came into being. It was Queen Anne (1665-1714) of England who first promulgated a law that is close to today's copyright law. Known as the Statute of Anne, it gave the authors the right to give permission to printers to print and sell their works. This itself was a result of exclusive rights given earlier to publish books in England, with the aim of controlling what books got published. It may be best to quote Wikipedia here (http://en.wikipedia.org/wiki/Statute_of_Anne):

The origins of copyright law in most European countries lies in efforts by governments to regulate and control the output of printers. The technology of printing was invented and widely established in the 15th and 16th centuries. Before the printing press, writings could only be physically multiplied by the highly laborious and error-prone process of manual copying out. Printing allowed for multiple exact copies of a work, leading to a more rapid and widespread circulation of ideas and information. While governments and church in many ways encouraged printing, which allowed the dissemination of Bibles and government information, works of dissent and criticism could also circulate rapidly. As a consequence, governments established controls over printers across Europe, requiring them to have official licences to trade and produce books. The licenses typically gave printers the exclusive right to print particular works for a fixed period of years, and enabled the printer to prevent others from printing the same work during that period. The licenses could only grant rights to print in the territory of the state that had granted them, but they did usually prohibit the import of foreign printing.

In England the printers, known as stationers, formed a collective organisation, the Worshipful Company of Stationers and Newspaper Makers, commonly known as the Stationers' Company. In the 16th century the Stationers' Company was given the power to require all lawfully printed books to be entered into its register. Only members of the Stationers' Company could enter books into the register. This meant that the Stationers' Company achieved a dominant position over publishing in 17th century England (no equivalent arrangement formed in Scotland and Ireland). But the monopoly, granted to the Stationers' Company through the Licensing Act 1662, came to an end when parliament decided not to renew the Act after it lapsed in May 1695.”

With Queen Anne on the throne, the new joint parliament of England and Scotland passed the Copyright Act 1709 (formal title: An Act for the Encouragement of Learning, by vesting the Copies of Printed Books in the Authors or purchasers of such Copies, during the Times therein mentioned), commonly known as the Statute of Anne. The Act came into effect in 1710.

The stated purpose of the law was the “encouragement of learned men to compose and write useful books”. This was obviously not seen as a natural right, but as an “encouragement to learned men” so that society will benefit from their work. The “encouragement” was in the form of a share of the profit from selling the printed copies of their works. And the monopoly right of the author was to extend for a period of 14 years, with the possibility of extending it for 14 years more.

The copyright law was eventually adopted by many other countries and are enforced by treaties such as the Berne Convention of 1886 (later revised several times) and the Geneva Convention of 1952. It went through several changes and today provides monopoly rights to the copyright holder for a period up to 60 years after the death of the author in some countries.

Many people do not find it reasonable to enforce monopoly for such long periods. And many people believe that any new work only builds on the existing. In other words, nothing is entirely new. The proponents of monopoly restrictions that last for long, or even perpetually, argue that such laws would help the arts by forcing people to innovate and come up with something original and not just reuse existing work. But opponents point out that no work is really original. “The image of the author as a wellspring of originality, a genius guided by some secret compulsion to create works of art out of a spontaneous overflow of powerful feelings, is an 18th century invention”, they say (Anna Nimus: Copyright, Copyleft and the Creative Anti-Commons). And remember Sir Isaac Newton's famous words, “If I have seen a little further it is by standing on the shoulders of Giants” in a letter to Robert Hooke on 16 February 1676. He was, in fact, referring to an old Latin metaphor (nanos gigantium humeris insidentes) meaning “One who develops future intellectual pursuits by understanding the research and works created by notable thinkers of the past.”

Culture in the Age of ICT

Whatever that may be, we know that great music and great literature were born in India, and other countries for that matter, when there was no copyright law. The creators were often supported by kings, or even by the public (Thiagaraja abjured a life in a king's court, for example). The kings have gone, and we have governments of the people, by the people and for the people in their places. They can, and should, support the creators who need support. If not the public can. And the public do, as the case of the music group Radio Head shows.

Radiohead are an English alternative rock band from Abingdon, Oxfordshire. Formed in 1985, Radiohead were ranked 73 in Rolling Stone's list of “The Greatest Artists of All Time” in 2005. Their first six albums sold more than 25 million copies by 2007. They independently released their seventh album, In Rainbows (2007), originally as a digital download on their own website. There was no physical form, such as a CD, in which people could buy the album and there was none of the big labels. It was available just in digital form for which customers could set their own price or not pay at all! The site just said, “it's up to you”. “It's the first major album whose price is determined by what individual consumers want to pay for it. And it's perfectly acceptable to pay nothing at all.” said Time magazine. Apparently, the first day saw 1.2 million downloads! Sold in physical form later, in December 2007 in the UK and in January 2008 in the US, the record topped the sales in both countries, demonstrating that free downloads do not affect sales of CDs. And that big labels are not essential. The recording industry was shocked. Many felt this was another death knell for the industry. An executive apparently said, “If the best band in the world doesn't want a part of us, I'm not sure what's left for this business.” Perhaps the industry needs to “actively examine alternative models through which we can understand the production and dissemination of knowledge and culture.” as Lawrence Liang put it (http://www.countercurrents.org/hr-suresh010205.htm). And also read Yochai Benkler Professor of Law at New York University School of Law.

Free Culture

At the level of institutional design, the emergence of commons-based peer production adds a new and deep challenge to the prevailing policy of rapid expansion of the scope of exclusive rights in information and culture that has been the predominant approach in the past 25 years ” says Yochai Benkler (Coase’s Penguin, or, Linux and The Nature of the Firm, 2002). (He was talking about Free software that has emerged “as a substantial force in the software development world ”. Wikipedia was just a year old and was just beginning to take the first steps. Youtube was yet to be conceived.) This fact needs to be recognised, whether we like it or not. Modern technology, particularly IT, is enabling individuals to do many things themselves that earlier could be done only by professionals. Today, for instance, anyone with some skills in using a computer can easily create good-looking documents and print them out at home, even make exact copies and distribute, which was not even imaginable before computers became available freely and at such low prices. Today, school students are making movies with simple and relatively inexpensive equipment, and anyone with the time and the inclination can create an animation movie using pieces of Free Software. Such films may not be of sufficient quality for screening in large theatres, but today a lot of people see more films on their computers or television sets than in the theatres. We need to recognise that developments in technology are changing the way we do things, and this could pose a threat to establishments that have been in business for long, just as painters who used to hand paint sign boards were thrown out of their means of livelihood when these began to be printed. Or type setters lost their jobs to computers.

It is understandable that the culture industry would try to resist this to the best of their abilities just as the music industry, it is said, once tried to prevent the then new technology of the tape recorder because it threatened their existence. That, fortunately, did not happen. They would probably have been happy if every technological development that helped to free music from their clutches could have been banned. But it is clear that no one can stop new technology being introduced. With each new development, music became more accessible to the people – whether it be radio, tape recorder, cassette recorder, CD, flash drive or whatever. Today, it is a simple thing to carry a few thousand songs in your shirt pocket and listen to them wherever you are, whenever you want to. And digital technology has made it a simple matter to share songs, videos, films or whatever. Websites like Youtube allow people to upload their own videos so that anyone with a computer and an Internet connection can watch them. And some of them are now being used even by television channels!

And people have started making films and putting them up on web sites so that anyone can download and watch them. RiP!: A Remix Manifesto is a 2008 open source documentary film about “the changing concept of copyright” directed by Brett Gaylor. Created over a period of six years, the documentary film features the collaborative remix work of hundreds of people who have contributed to the Open Source Cinema (http://en.wikipedia.org/wiki/Open_Source_Cinema) website, helping to create the “world's first open source documentary” as Gaylor put it. Elephant's Dream, Big Buck Bunny, and Sintel were created by the Blender Foundation and put on the Net for anyone to download and use. The Wikipedia page http://en.wikipedia.org/wiki/Open_source_film lists fifteen films that are free as in freedom, a couple of them in production. Not only are they freely downloadable, but their sources are also downloadable and reusable. So that, if anyone wants to, they can be mixed and matched to create a new film!

Digital technology brought about a revolution in the way we think, the way we learn and the way we do things. Free Software brought about a revolution in the way digital resources are created and distributed, freeing them from restrictions imposed by the creators. It converted the creation of software and other digital resources into a community affair, thus empowering the users and giving them a say in what shape the final product will take. But it also set up a wider revolution – another one in the way we think and the way we do things. Ideas like Wikipedia and Creative Commons are a consequence. The Chamba project indicates that this revolution is now reaching India too.

(This article is published under the Creative Commons Attribution Share-Alike Licence (CC by-sa) India 2.5. The article may be reproduced by anyone in any medium as it is or in modified form provided the source is indicated and this note is included. See http://creativecommons.org/licenses/by-sa/2.5/in/deed.en)

Monday, May 02, 2011

World-wide day for action against DRM


Yellow banner -- May 4th, 2011: Day Against DRM


FSF is observing May 4 as the World-wide day for action against DRM (Digital Restrictions Management, as we call it). Come join us. See http://www.defectivebydesign.org/2011-day-against-drm-action-ideas

* Sign-up to our 2011 Day Against DRM mailing list https://crm.fsf.org/civicrm/profile/create?gid=28
* Make plans on the 2011 Day Against DRM wiki page. http://libreplanet.org/wiki/Group:DefectiveByDesign/Day_Against_DRM_2011