സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഗൂഗിള്‍ നടത്തിവരാറുള്ള'ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 'പദ്ധതിയുടെ2013വര്‍ഷത്തിലെ മെന്ററിങ്ങ് ഓര്‍ഗനൈസേഷനുകളിലൊന്നായി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെ തെരഞ്ഞെടുത്തു.ഇതു രണ്ടാംതവണയാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡില്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനാവുന്നത്.
മെന്ററിങ്ങ് ഓര്‍ഗനൈസേഷനുകളുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുമാസം വിവിധ ഓപ്പണ്‍ സോഴ്സ് പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നു.വിജയകരമായി പ്രൊജക്റ്റ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ 5000ഡോളര്‍(272000രൂപ)സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്.അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന ഈ പദ്ധതിയില്‍ ഈ വര്‍ഷം ആകെ 177ഓര്‍ഗനൈസേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനു പുറമേ വിക്കിമീഡിയ ഫൗണ്ടേഷന്‍,ഡെബിയന്‍ ഗ്നു പ്രൊജക്റ്റ് തുടങ്ങിയവയും ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ മലയാളഭാഷയിലുള്ള പുരോഗതിക്കും പ്രാദേശികവത്കരണത്തിനും ഏകീകരണത്തിനും പ്രചരണത്തിനുമായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്. "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"എന്നതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം.ഒക്ടോബർ2002മുതൽ സ്വ.മ.ക സജീവമാണ്.കമ്പ്യൂട്ടിംഗിന്റെ വിവിധതലങ്ങളിലും (ഫോണ്ടുകൾ,നിവേശകരീതികൾ,തിരുത്തലുകൾ,തർജ്ജമ,എഴുത്ത്-സംസാരംയന്ത്രങ്ങൾ,നിഘണ്ടുക്കൾ,അക്ഷരപരിശോധനാഉപകരണങ്ങൾ മുതലായവ)വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മലയാളഭാഷയിലുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ശ്രദ്ധിക്കുന്നു.മലയാളംഫോണ്ടുകളുടെയും നിരവധി പ്രശസ്ത ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടേയും പിന്നണിയില്‍ സ്വ.മ.ക യാണ്.പ്രശസ്തമായ പല സ്വതന്ത്രസോഫ്റ്റ്‌വെയർ പണിയിടങ്ങളുടേയും മറ്റു ഉപകരണങ്ങളുടേയും തർജ്ജമകളും സ്വ.മ.കയാണ് മേല്‍നോട്ടംവഹിക്കുന്നത്.
ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമായി 'മലയാളം സ്പെല്‍ചെക്കര്‍ വിപുലീകരിക്കല്‍', 'മലയാളഗ്രന്ഥവിവരം എന്ന സ്വതന്ത്രമലയാളപുസ്തകവിവരശേഖരം നവീകരിക്കല്‍', 'ഭാരതീയഭാഷാകമ്പ്യൂട്ടിങ്ങ് പദ്ധതിയായ ശില്പയില്‍ ഒട്ടനവധി ആശയങ്ങള്‍',നിരവധി സ്വതന്ത്രസോഫ്റ്റ്‌വെയറുകളിലെ മലയാളം ചിത്രീകരണപ്പിഴവുകള്‍ പരിഹരിക്കല്‍ തുടങ്ങി ഭാഷാസമൂഹത്തിന് പ്രയോജനപ്രദമായ ഒരുകൂട്ടം ആശയങ്ങളാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് മുന്നോട്ട് വെച്ചിരിക്കുന്നത്.ഇതിനു പുറമേ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളും പദ്ധതികളും നിര്‍ദ്ദേശിക്കുവാന്‍ അവസരം ലഭിക്കുന്നതാണ്. http://www.google-melange.com/gsoc/org/google/gsoc2013/smc എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണു്.

No comments:
Post a Comment